ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്  വോട്ടെണ്ണൽ തുടങ്ങി; ലൈവ് അപ്ഡേറ്റ്

അഗർത്തല- ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഏറെക്കുറെ പുറത്തുവന്നു. രാജ്യം ഉറ്റുനോക്കിയിരുന്ന ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തി. ബി.ജെ.പി 41 ഉം സി.പി.എം പതിനെട്ട് സീറ്റുകളുമാണ് നേടിയത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. മേഘാലയയിൽ ഇരുപത് സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. തൂക്കുസഭയാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടികാണിക്കുന്നത്.  നാഗാലാന്‍ഡില്‍ ബി.ജെ.പി സഖ്യകക്ഷികള്‍ തന്നെ അധികാരത്തിലെത്തും.

ലൈവ് അപ്ഡേറ്റ്: (ഇന്ത്യന്‍ സമയം)

10: 50 AM- ത്രിപുരിയില്‍ ബിജെപി 34 സീറ്റില്‍ മൂന്നിട്ടു നില്‍ക്കുന്നു. സി.പി.എം പിന്നോട്ട്‌

10:35- ത്രിപുരയില്‍ വീണ്ടും സി.പി.എം മുന്നില്‍, 30 സീറ്റില്‍ സി.പി.എം, ബി.ജെ.പി 28, മറ്റുള്ളവര്‍ ഒന്ന്.

10:15- കോണ്‍ഗ്രസ് നേതാക്കള്‍ മേഘാലയയിലേക്ക്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം

10:01 ത്രിപുരയില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. ബി.ജെ.പി 30, സി.പി.എം 28, മറ്റുള്ളവര്‍ 1

9:45 AM-  മേഘാലയയില്‍ മുഖ്യമന്ത്രി മുകള്‍ സാംഗ്മയുടെ നേതൃത്തില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. 18 സീറ്റില്‍ ജയം ഉറപ്പിച്ചു.

9: 40 AM- ത്രിപുരയില്‍ സിപിഎം മുന്നേറുന്നു. 33 സീറ്റുകളില്‍ ലീഡ്. ബിജെപിയുടെ പ്രതീക്ഷകള്‍ മങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പദവിയില്‍ തുടരും.

9:31 AM-  നാഗാലാന്‍ഡില്‍ വോട്ടെടുപ്പ് നടന്നത് 59 സീറ്റുകളില്‍. ഭരണകക്ഷിയായ നാഗാ പീപ്പ്ള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) മുന്നില്‍.

9:15 AM-  മേഘാലയയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ. 12 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. തൊട്ടു പിറകില്‍ ഭരണകക്ഷിയായ എന്‍പിപി. സഖ്യകക്ഷിയായ ബിജെപി ലീഡ് ചെയ്യുന്നത് മൂന്നിടത്തു മാത്രം.

9:03- വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി

9:01- മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നില്‍

9:00- നാഗാലാന്‍ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി, ഭരണനഷ്ടമുണ്ടായേക്കും

8:55 - ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ ധന്‍പൂരില്‍ മുന്നില്‍. 

8:50- അഗര്‍ത്തലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുദീപ് റോയ് മുന്നിട്ടു നില്‍ക്കുന്നു

 


 

Latest News