കുവൈത്ത് സിറ്റി - ഇറാഖിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് കുവൈത്ത് എയര്‍വെയ്‌സ് ഇറാഖ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കുവൈത്ത് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുവൈത്ത് എയര്‍വെയ്‌സ് ഇറാഖ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. കഴിഞ്ഞ ദിവസം ബഗ്ദാദ് അ്ന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ റോക്കറ്റാക്രമണങ്ങളില്‍ രണ്ടു വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ഈ മാസാദ്യം മുതല്‍ ഇറാഖ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കും നേരെ നിരവധി തവണ റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ബഗ്ദാദ് വിമാനത്താവളത്തിനു നേരെ റോക്കറ്റാക്രമണങ്ങളുണ്ടായത്.