കൊല്ലം- ജോലിക്ക് പോകാൻ നിർബന്ധിച്ചതിൽ പ്രതിഷേധിച്ച് യുവാവ് ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ചു. ഒന്നര വയസുള്ള കുഞ്ഞിനെ തൂക്കിയെടുത്ത് ഇയാൾ കാട്ടിലേക്കും എറിഞ്ഞു. തഴുത്തല മിനി കോളനിയിൽ സുധീഷ് ഭവനത്തിൽ സുധീഷ്(27)ആണ് ക്രൂരത ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ലക്ഷ്മിക്കാണ് മർദ്ദനമേറ്റത്. ജോലിക്ക് പോകാതെ വീട്ടിൽ നിൽക്കുകയായിരുന്ന ഇയാളെ ജോലിക്ക് പോകാൻ ഭാര്യ നിർബന്ധിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം.






