ന്യൂദല്‍ഹി- ഐ.എസ.്ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി. കേസ് കഴിഞ്ഞ മൂന്നാം തീയതി പരിഗണിച്ചപ്പോള്‍ ഇന്നലത്തേക്ക് മാറ്റണമെന്ന് സി.ബി.ഐ തന്നെയാണ് ആവശ്യപ്പെട്ടത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിച്ചു കിടപ്പിലാണെന്നാണ് സി.ബി.ഐ വ്യക്തമാക്കിയത്. സി.ബി.ഐയുടെ ഹരജി ഫെബ്രുവരി 25ന് വീണ്ടും പരിഗണിക്കും.
ശാസ്ത്രജ്ഞന് നമ്പി നാരായണനെ കുടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. മുന്‍ പോലീസ് ഉദ്യോഗസ്ഥന് എസ്. വിജയന്, തമ്പി.എസ് ദുര്‍ഗാദത്ത്, മുന്‍ ഐ.ബി ഡയറക്ടര്‍ ആര്.ബി ശ്രീകുമാര്‍, മുന്‍ ഐ.ബി ഉദ്യോഗസ്ഥന് ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.






