Sorry, you need to enable JavaScript to visit this website.

ഗണിത ശാസ്ത്രജ്ഞ മനാഹിലിന് സൗദി പൗരത്വം

റിയാദ് - ഗണിത ശാസ്ത്രജ്ഞയും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ ഡോ. മനാഹില്‍ സാബിതിന് സൗദി പൗരത്വം ലഭിച്ചു. പൗരത്വം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച ഡോ. മനാഹില്‍ പൗരത്വം അനുവദിച്ചതില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി അറിയിച്ചു. ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് മനാഹില്‍ സാബിത്. ഇരുപത്തിയഞ്ചാം വയസിലാണ് ഇവര്‍ക്ക് ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചത്.

 

 

Latest News