ഖത്തര്‍ കോവിഡ് റെഡ് ലിസ്റ്റ് പുതുക്കി, ഇന്ത്യ ഏറ്റവും അപകടസാധ്യതയുള്ള പട്ടികയില്‍

ദോഹ- കോവിഡ് ബാധയുടെ അടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങളുമായുള്ള വ്യോമയാന സാധ്യതകള്‍ കണക്കാക്കുന്ന ഖത്തറിന്റെ പട്ടിക വീണ്ടും പുതുക്കി. പുതിയ മാറ്റങ്ങള്‍ ഈ മാസം 30ന് വൈകിട്ട് 7.00  മുതല്‍ പ്രാബല്യത്തിലാകും. ഗ്രീന്‍, റെഡ്, എക്സപ്ഷനല്‍ റെഡ് എന്നിങ്ങനെ 3 വിഭാഗമായാണ് രാജ്യങ്ങളെ തിരിച്ചിരിക്കുന്നത്.

നേരത്തെ റെഡ് വിഭാഗത്തില്‍ ആയിരുന്ന ഫിലിപ്പീന്‍സ് വീണ്ടും എക്സപ്ഷനല്‍ റെഡ് ലിസ്റ്റില്‍ പ്രവേശിച്ചു. പുതിയ പുതുക്കലില്‍ ഗ്രീന്‍ പട്ടികയിലെ രാജ്യങ്ങളുടെ എണ്ണം 143 ല്‍ നിന്ന് 117 ആയി ചുരുങ്ങി. റെഡ് ലിസ്റ്റില്‍ കൂടുതല്‍ രാജ്യങ്ങള്‍ എത്തിയതോടെ എണ്ണം 57 ല്‍ നിന്ന് 86 ആയി.

അതേസമയം എക്സപ്ഷനല്‍ റെഡ് ലിസ്റ്റില്‍ 9 എന്നത് 6 രാജ്യങ്ങളായി ചുരുങ്ങി. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവയാണ് കോവിഡ് വ്യാപനം ഏറ്റവുമധികം കൂടിയ എക്സപ്ഷനല്‍ റെഡ് ലിസ്റ്റിലുള്ളത്.

 

Latest News