Sorry, you need to enable JavaScript to visit this website.

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ഒളിച്ചോടിയ ഒരു പെണ്‍കുട്ടി കൂടി പിടിയില്‍

ബെംഗളൂരു- കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ  കൂടി കര്‍ണാടകയില്‍ കണ്ടെത്തി. സ്വകാര്യബസില്‍ നാട്ടിലേക്ക് വരുന്നതിനിടെ മാണ്ഡ്യയില്‍ വെച്ചാണ് പെണ്‍കുട്ടി പിടിയിലായത്.  മറ്റ് നാല് പെണ്‍കുട്ടികള്‍ക്കായി ബെംഗളൂരുവില്‍ തിരച്ചില്‍ തുടരുകയാണ്. ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്ക്ക് പോയിട്ടുണ്ടാകാമെന്നാണ് പിടിയിലായ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.

നേരത്തെ കണ്ടെത്തിയ പെണ്‍കുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും. ബെംഗളൂരുവിലെ ഹോട്ടലില്‍നിന്ന് പെണ്‍കുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂര്‍ പോലിസ് കോഴിക്കോടെത്തിക്കും. ട്രെയിന്‍ മാര്‍ഗമാണ് ബെംഗളൂരുവില്‍ എത്തിയതെന്ന് പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്നും കുട്ടി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

കോഴിക്കോട് നിന്നെത്തിയ പോലിസ് സംഘത്തിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരമാണ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറ് പെണ്‍കുട്ടികള്‍ കടന്നു കളഞ്ഞത്. മടിവാളയില്‍ ഹോട്ടലില്‍ റൂം എടുക്കാനെത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തി പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒരാള്‍ പിടിയിലായപ്പോള്‍ മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

 

Latest News