കോട്ടയത്തും പെണ്‍കുട്ടികളെ കാണാതായി, പോലീസ് തലസ്ഥാനത്ത് കണ്ടെത്തി

കോട്ടയം- കോവിഡ് അതിവ്യാപനത്തിനിടെ പാലായില്‍നിന്നു മൂന്നു സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കാണാതായത് ആശങ്കയായി. റിപ്പബ്‌ളിക്ക് ദിനത്തില്‍ ഭരണങ്ങാനത്തുനിന്നു വ്യാഴാഴ്ച പാലായിലെ രണ്ടു ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെയുമാണ് കാണാതായത്്. മൂവരെയും പോലീസ് കണ്ടെത്തി.

ഭരണങ്ങാനത്ത്് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തിരുവനന്തപുരത്ത് നിന്നാണ് കണ്ടെത്തിയത്. ഈരാറ്റുപേട്ടക്കു സമീപം ഭരണങ്ങാനം മേലമ്പാറയില്‍നിന്നു കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് തിരുവനന്തപുരത്തുനിന്നു കണ്ടെത്തിയത്. വ്യാഴം പുലര്‍ച്ചെയോടെ പെണ്‍കുട്ടിയെ പോലീസ് ഈരാറ്റുപേട്ടയില്‍ എത്തിച്ചിട്ടുണ്ട്. 26 നു പുലര്‍ച്ചെയാണ് കാണാതായത്.

തുടര്‍ന്നു വീട്ടുകാര്‍ നല്‍കിയ പരാതിയെതുടര്‍ന്നു ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെണ്‍കുട്ടി യാത്ര ചെയ്ത കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ നല്‍കിയ വിവരമാണ് നിര്‍ണായകമായത്. രാവിലെ ആറരക്ക് മേലമ്പാറ ജംഗ്ഷനില്‍നിന്നു കോട്ടയത്തേക്ക് പെണ്‍കുട്ടി  ബസിലാണ് യാത്ര ചെയ്തതെന്നും ടിക്കറ്റെടുക്കാനായി 200 രൂപയാണ് നല്‍കിയതെന്നും കണ്ടക്ടര്‍ പോലീസിനെ അറിയിച്ചു. ഇതനുസരിച്ച് ഈരാറ്റുപേട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്തുനിന്നും കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമിലുടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനാണ് പെണ്‍കുട്ടി പോയതെന്ന് പോലീസ് പറഞ്ഞു.

പാലായില്‍നിന്നു കാണാതായ രണ്ടു പെണ്‍കുട്ടികളെ ഈരാറ്റുപേട്ട ഭാഗത്ത് വച്ച് പോലീസ് കണ്ടുപിടിച്ചു. പാലാ നഗരത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍കുട്ടികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ഇവര്‍ പാലാ മുരിക്കുമ്പുഴ ഉള്ള പ്രീ മെട്രിക് ഹോസ്റ്റലിലായിരുന്നു താമസം. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ വിവരമറിഞ്ഞത്. ഉടന്‍ തന്നെ പോലീസിലും വീട്ടുകാരെയും അറിയിക്കുക ആയിരുന്നു.

 

Latest News