Sorry, you need to enable JavaScript to visit this website.

യുക്രൈനെ ആക്രമിച്ചാല്‍ വാതക പൈപ്പ്‌ലൈന്‍ തടസ്സപ്പെടുത്തുമെന്ന് റഷ്യക്ക് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്- യുക്രൈനെ ആക്രമിച്ചാല്‍ റഷ്യന്‍ വാതക പൈപ്പ്ലൈന്‍ ലക്ഷ്യമിടുമെന്ന് ജര്‍മ്മനിയും യു.എസും മുന്നറിയിപ്പ് നല്‍കി. റഷ്യ ആക്രമിക്കുകയാണെങ്കില്‍ നോര്‍ഡ് സ്ട്രീം 2 പൈപ്പ് ലൈന്‍ മുന്നോട്ട് പോകില്ലെന്ന് യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു.

വാതക പ്രവാഹം ഇരട്ടിയാക്കുന്നതിനാണ് വിവാദമായ ഊര്‍ജ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് റഷ്യയില്‍ നിന്ന് നേരിട്ട് ബാള്‍ട്ടിക് കടലിനടിയിലൂടെ ജര്‍മ്മനിയിലേക്ക് പോകുന്നു.

യുക്രൈനെ ചുറ്റിപോകുന്നതാണ് ഈ പൈപ്പ്‌ലൈന്‍. വരുമാനത്തിനായി നിലവിലുള്ള പൈപ്പ്‌ലൈനുകളെ ആശ്രയിക്കുന്ന യുക്രൈന്‍ സ്ഥിരമായി റഷ്യന്‍ സേനയുടെ ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്.

പതിനായിരക്കണക്കിന് റഷ്യന്‍ സൈനികര്‍ യുക്രൈനിന്റെ അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്നത്  അധിനിവേശത്തെക്കുറിച്ച ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്, എന്നാല്‍ ആക്രമണത്തിനുള്ള പദ്ധതിയും റഷ്യ ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്.

നാറ്റോ സൈനിക സഖ്യത്തില്‍ ചേരുന്നതില്‍നിന്ന് യുക്രൈനെ വിലക്കണമെന്ന റഷ്യയുടെ പ്രധാന ആവശ്യം ബുധനാഴ്ച യു.എസ് നിരസിച്ചു, അതേസമയം മോസ്‌കോക്ക് 'ഗൗരവകരമായ നയതന്ത്ര പാത' വാഗ്ദാനം ചെയ്യുന്നതായും ബൈഡന്‍ പറഞ്ഞു.

പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നിലവില്‍ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുകയാണെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യാഴാഴ്ച വ്യക്തമാക്കി.

 

Latest News