Sorry, you need to enable JavaScript to visit this website.

'എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവം', നടി ശ്വേത തിവാരിയുടെ തമാശ വിവാദമായി; പോലീസ് അന്വേഷണം

ഭോപാല്‍- അടിവസ്ത്രത്തെ കുറിച്ച് പറയുന്നതിനിടെ ദൈവത്തെ പരാമര്‍ശിച്ച നടി ശ്വേത തിവാരിയുടെ പ്രസ്താവ വിവാദമായി. തന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ് എന്ന് ഒരു വാര്‍ത്താ സമ്മേളനത്തില്‍ സഹതാരത്തെ കുറിച്ച് തമാശയായി പറയുകയായിരുന്നു നടി. വിവാദ പരാമര്‍ശം അന്വേഷിക്കാന്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പോലീസിന് നിര്‍ദേശം നല്‍കി. 24 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റിപോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. നടി പറഞ്ഞത് കേട്ടെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി പ്രതികരിച്ചു. 

പുതിയ വെബ് സീരീസ് 'ഷോ സ്റ്റോപ്പറി'ന്റെ പ്രചരണാര്‍ത്ഥം ഭോപാലില്‍ ബുധനാഴ്ച സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ശ്വേത തിവാരി തമാശയായി വിവാദ പരാമര്‍ശം നടത്തിയത്. കൂടെ അഭിനയിച്ചവരും പരിപാടിയില്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്ന ശ്വേതയുടെ വിഡിയോ പ്രചരിച്ചതോടെയാണ് ദൈവത്തെ അവഹേളിച്ചു എന്ന രീതിയില്‍ പ്രതിഷേധം ഉണ്ടായത്. 

ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ മഹാഭാരത ടിവി പരമ്പരയില്‍ കൃഷ്ണന്റെ വേഷം അഭിനയിച്ച സൗരഭ് ജയിനും ശ്വേത തിവാരിക്കൊപ്പം പുതിയ സീരിസില്‍ ഉണ്ട്. 'ഷോ സ്റ്റോപ്പറി'ല്‍ ഒരു ബ്രാ ഫിറ്ററുടെ വേഷത്തിലാണ് ജയിന്‍ എത്തുന്നത്. ഇതിനെ കുറിച്ച്, ദൈവം എന്റെ ബ്രായുടെ അളവെടുക്കുന്നു എന്ന് തമാശയായി പറഞ്ഞതാണ് നടിക്ക് വിനയായത്.
 

Latest News