നടി മൗനി റോയിക്ക് പ്രണയസാക്ഷാത്കാരം, വിവാഹം ഗോവയിലെ ഹോട്ടലില്‍

പ്രണയ സാക്ഷാത്കാരമായി സിനിമ-സീരിയല്‍ താരം മൗനി റോയി വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരന്‍. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു വിവാഹവേദി. ദക്ഷിണേന്ത്യന്‍ ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.  ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് താരമായത്. 'ദേവോം കാ ദേവ് മഹാദേവ്' എന്ന സീരിയില്‍ സതിയുടെ വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.

അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡ് സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. കൂടാതെ മെയ്ഡ് ഇന്‍ ചൈന, റോമിയോ അക്ബര്‍ വാള്‍ട്ടര്‍ എന്നീ സിനിമകളിലും അഭിനയിച്ചു. നിലവില്‍ ഡാന്‍സ് ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് ആണ്. ദുബായില്‍ താമസമാക്കിയ സൂരജ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആണ്.

 

 

Latest News