മൂന്ന് വര്‍ഷത്തിനിടെ വാങ്ങിയത് അഞ്ച് ബെന്‍സ് കാറുകള്‍; ഒടുവില്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- അഞ്ച് മെഴിസഡസ് കാറുകള്‍ വാങ്ങാന്‍ വായ്പ തരപ്പെടുത്തി മുങ്ങിയ വിരുതന്‍ മൂന്ന് വര്‍ഷത്തിനുശേഷം പിടിയില്‍.
വാഹനങ്ങള്‍ക്ക് വായ്പ നല്‍കുന്ന ധനകാര്യസ്ഥാപനത്തില്‍നിന്ന് 2.18 കോടി രൂപ തരപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഗുഡ്ഗാവ് സ്വദേശി പ്രമോദ് സിംഗാണ് പിടിയിലായത്. 2018 ലാണ് ഇയാള്‍ക്കെതിരെ കമ്പനി പരാതി നല്‍കിയിരുന്നത്.
മെഴിസഡസ് ബെന്‍സ് കാര്‍ വാങ്ങുന്നതിനായി ആദ്യം ഇയാള്‍ 27.5 ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്. ആദ്യഗഡുക്കള്‍ കൃത്യമായി അടച്ച് വിശ്വാസം പിടിച്ചെടുത്ത ശേഷം നാല് വായപ്കള്‍ കൂടി എടുത്തു. ഏതാനു ഗഡുക്കള്‍ അടച്ച ശേഷം മുങ്ങുകയായിരുന്നു. ഗതാഗത വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരുടെ സഹായം പ്രതിക്ക് ലഭിച്ചിരുന്നതായി പോലീസ് പറയുന്നു.
2,18,34,853 രൂപയാണ് സിംഗ് കമ്പനിക്ക് നല്‍കാനുള്ളതെന്ന് പരാതിയില്‍ പറയുന്നു.
മൂന്ന് വര്‍ഷമായി കാണാതായ പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.

 

Tags

Latest News