Sorry, you need to enable JavaScript to visit this website.

ട്രെയിനില്‍നിന്ന് പിടിച്ചിറക്കിയ മുസ്ലിം യുവാവ് ദിവസങ്ങള്‍ക്ക് ശേഷം മതംമാറ്റ ശ്രമത്തിന് അറസ്റ്റില്‍

ഉജ്ജയിന്‍- മധ്യപ്രദേശിലെ ഉജ്ജയിന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍നിന്ന് ബജ്്‌റംഗ്ദളുകള്‍ പിടിച്ചു പുറത്തിറക്കിയ യുവാവിനെതിരെ പോലീസ് മതപരിവര്‍ത്തന ശ്രമത്തിന് കേസേടുത്തു. ഇയാളോടൊപ്പം യാത്ര ചെയ്തിരുന്ന ഹിന്ദു യുവതിയെ മതംമാറ്റാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ലൗ ജിഹാദ് ആരോപിച്ചാണ് കഴിഞ്ഞ ജനുവരി 14 ന് ആസിഫ് ശൈഖിനെയും കൂടെ ഉണ്ടായിരുന്ന സ്ത്രീയേയും ട്രെയിനില്‍നിന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പടിച്ചുപുറത്തിറക്കിയിരുന്നത്. റെയില്‍വേ പോലീസില്‍ ഏല്‍പിച്ച ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു.

ആസിഫ് ശൈഖ് തന്നെ മതംമാറ്റാന്‍ ശ്രമിച്ചുവെന്ന് യുവതി എംഹൗ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം തിങ്കാളാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവാണ് തനിക്ക് ശൈഖിനെ പരിചയപ്പെടുത്തിയതെന്നും ഇന്‍ഡോറിലെ ആസാദ് നഗര്‍സ്വദേശിയായ ശൈഖ് ഇടക്കിടെ വീട്ടില്‍ വരാറുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ഭര്‍ത്താവുമായുള്ള സുഹൃദ്ബന്ധം മുതലെടുത്ത് പരാതിക്കാരിയുടെ ഫോട്ടോകള്‍ എടുത്തിരുന്നുവെന്നും ഇവ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. മതംമാറി തന്നെ വിവാഹം ചെയ്യുന്നതിന് ശൈഖ് സമ്മര്‍ദം ചെലുത്തിയതായും യുവതി പോലീസിനോട് പറഞ്ഞു.

ശൈഖിനെ ബജ്‌റംഗ്ദുളുകാര്‍ കൈകാര്യം ചെയ്യുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് മതം മാറ്റത്തെ കുറിച്ചുള്ള പരാതിയും കേസും.

 

Latest News