Sorry, you need to enable JavaScript to visit this website.

വനിതാ അഭയകേന്ദ്രത്തിൽ പുതപ്പുകൾ വിതരണം ചെയ്തു

ദമാം വനിതാ അഭയകേന്ദ്രം അന്തേവസികൾക്കായി സീഫ് നൽകിയ പുതപ്പുകൾ അബ്ദുൽറഹ്‌മാൻ അൽഹമാദി ഏറ്റുവാങ്ങുന്നു. 

ദമാം- സൗദി എറണാകുളം എക്‌സ്പാട്രിയേറ്റ് ഫെഡറേഷന്റെ (സീഫ്) നേതൃത്വത്തിൽ ദമാം അഭയകേന്ദ്രത്തിലെ വനിതകൾക്കായി കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു. സൗദിയിൽ ശൈത്യകാലം ശക്തിപ്രാപിക്കുന്നു എന്ന വാർത്ത വന്ന ഉടൻ തന്നെ അഭയകേന്ദ്രത്തിലും ജയിലിലും കമ്പിളി പുതപ്പുകൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി പൊതുസമൂഹത്തിന്റെ മുമ്പിൽവെച്ച ബ്ലാങ്കറ്റ് ചലഞ്ച് കാമ്പയിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചതെന്ന് സീഫ് ഭാരവാഹികൾ പറഞ്ഞു. ഒരുപാട് കമ്പിളി പുതപ്പുകൾ സീഫ് അംഗങ്ങൾ നേരിട്ടും മറ്റു ജില്ലക്കാരിൽ നിന്നുമെല്ലാം ശേഖരിച്ചു എക്‌സിക്യൂട്ടീവ് അംഗങ്ങളെ ഏൽപിക്കുകയായിരുന്നു. ഇഖാമ ശരിപ്പെടുത്താനുള്ള കാലതാമസം നേരിട്ടത് കാരണം നാടുകടത്തൽ കേന്ദ്രത്തിൽ കഴിയേണ്ടിവന്ന വനിതകൾക്കുള്ള കമ്പിളി പുതപ്പു വിതരണം അഭയകേന്ദ്രം മേധാവി അബ്ദുൽറഹ്‌മാൻ അൽഹമാദിയുടെ സാന്നിധ്യത്തിൽ നടന്നു. ദമാം സെൻട്രൽ ജയിലിലെ തടവുകാർക്കും പുതപ്പ് എത്തിച്ചു നൽകാൻ കഴിഞ്ഞതായി സീഫ് ഭാരവാഹികൾ അറിയിച്ചു.
വനിതകൾക്കായുള്ള അഭയകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തക മഞ്ജു മണിക്കുട്ടനും എക്‌സിക്യൂട്ടീവ് കമ്മിറ്റി കുടുംബാംഗങ്ങളും സംബന്ധിച്ചു. ബ്ലാങ്കറ്റ് ചലഞ്ച് വൻ വിജയമാക്കിയ അംഗങ്ങളെ അവർ അഭിനന്ദിച്ചു. 

Tags

Latest News