മക്ക - മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് മധ്യവയസ്‌കനായ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ ബര്‍മീസ് യുവാവ് അറസ്റ്റില്‍. 21 കാരനാണ് അറസ്റ്റിലായത്. സ്വന്തം നാട്ടുകാരനായ മധ്യവയസ്‌കന്റെ മൃതദേഹം ബര്‍മക്കാരന്‍ ആശുപത്രിയിലെത്തിച്ചതായി അല്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു.
മരിച്ചയാള്‍ വീട്ടില്‍ തന്റെ സഹോദരനുമായി അടിപിടിയില്‍ ഏര്‍പ്പെടുകയായിരുന്നെന്നും ഇതിനിടെ ഗോവണിയില്‍ നിന്ന് വീണ് മരണപ്പെടുകയുമായിരുന്നെന്ന് മൃതദേഹം ആശുപത്രിയിലെത്തിച്ച യുവാവ് പറഞ്ഞു. തുടര്‍ന്നാണ് 51 കാരനുമായി അടിപിടിയിലേര്‍പ്പെടുകയും ഗോവണിയില്‍ നിന്ന് ഉന്തിതള്ളിയിടുകയും ചെയ്ത യുവാവിനെ പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തത്.






