രാജ്യത്തിന് വേണം, പക്ഷെ കോണ്‍ഗ്രസിന് വേണ്ട- ഗുലാം നബിയുടെ പദ്മഭൂഷനില്‍ കപില്‍ സിബല്‍

ന്യൂദല്‍ഹി- പത്മ ഭൂഷണ്‍ പുരസ്‌കാരം ലഭിച്ച സഹപ്രവര്‍ത്തകന്‍ ഗുലാം നബി ആസാദിനെ അഭിനന്ദിച്ചും കോണ്‍ഗ്രസിനെ കൊട്ടിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസിന് ഗുലാം നബി ആസാദിന്റെ സേവനങ്ങള്‍ ആവശ്യമില്ലാതായെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പത്മ പുരസ്‌കാരം ലഭിച്ചതില്‍ സൗഹൃദ ഭാഷയില്‍ അഭിനന്ദങ്ങള്‍ അറിയിച്ചതിനൊപ്പമാണ് സിബല്‍ ഇങ്ങനെ കൂടി പറഞ്ഞത്. 'പൊതുജീവിതത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ രാജ്യം അംഗീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനങ്ങള്‍ ആവശ്യമില്ല എന്നതാണ് വിരോധാഭാസം- സിബല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജയ്റാം രമേശ് ഗുലാം നബിയെ അദ്ദേഹത്തിന്റെ പേരിന്റെ അര്‍ത്ഥം ഉപയോഗിച്ച് വ്യംഗമായി പരിഹസിച്ചിരുന്നു.

 

Latest News