പ്രണയിച്ചത് കോളജിലെ ക്ലാസ് മേറ്റിനെ മാത്രം-ബാബു ആന്റണി 

എളമക്കര- കോളജില്‍ പഠിക്കുന്ന സമയത്തുണ്ടായിരുന്ന ഒരു പ്രണയം മാത്രമേ ജീവിതത്തിലുള്ളൂവെന്ന് സിനിമാ നടന്‍ ബാബു ആന്റണി. .തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു.  സിനിമയില്‍ നിന്നായിരുന്നില്ല പ്രേമം.  കോളേജില്‍ കൂടെ പഠിച്ച പെണ്‍കുട്ടിയായിരുന്നു. ആ പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി ശ്രമിച്ചെങ്കിലും നടക്കാതെ പോയി.  വിവാഹം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ബാച്ചിലറായി തുടരാനാണ് ആഗ്രഹിച്ചിരുന്നതെന്നും ബാബു ആന്റണി വ്യക്തമാക്കി.  കൈരളി ടിവിയിലെ ജെബി ജംഗഷനിലെ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.  സത്യം പറഞ്ഞാല്‍ താന്‍ ഒരിക്കലേ പ്രണയിച്ചിട്ടുള്ളൂ. അതൊരു ഇന്ത്യന്‍ വനിതയായിരുന്നു. ഒരു ക്രോണിക് ബാച്ചിലറായി തുടരാനായിരുന്നു തന്റെ ആദ്യ തീരുമാനം. കല്യാണം കഴിക്കില്ല എന്നാണ് താന്‍ തീരുമാനിച്ചിരുന്നത്. ഒരുപാട് പേര്‍ തന്നെ പ്രണയിക്കുന്നുവെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നുമൊക്കെ പറഞ്ഞ് വന്നിരുന്നു. താന്‍ ഒരിക്കലും കാണാത്തവര്‍ വരെ തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ചിലരൊക്കെ ഫോണില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ അത് ചെയ്യും, ഇത് ചെയ്യും എന്നൊക്കെ പറഞ്ഞവരുമുണ്ട്. നിങ്ങളെ അറിയില്ല എന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. ഏറെക്കാലം ഇത് മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മയായിരുന്നു നഷ്ട പ്രണയം.  അമേരിക്കയിലെത്തി ഒരു ക്രിസ്തുമസ് പാര്‍ട്ടിയില്‍ വെച്ചു കണ്ടു മുട്ടിയ എവിജെനി ജീവിത സഖിയാവുന്നത് വരെ ഈ വേദന താന്‍ അനുഭവിച്ചിരുന്നതായും നടന്‍ വ്യക്തമാക്കി. 
 

Latest News