മന്ത്രി ദേവര്‍കോവില്‍ ദേശീയ പതാക  ഉയര്‍ത്തിയത് തല കീഴെ തിരിച്ച്, വിവാദമായി 

കാസര്‍കോട്- തലസ്ഥാന നഗരിയിലും ജില്ലാ ആസ്ഥാനങ്ങളിലും ഗംഭീരമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു വരികയാണ്. കോഴിക്കോട് സൗത്തിലെ എം.എല്‍.,എയാണെങ്കിലും കാസര്‍കോട് ജില്ലയുടെ ചുമതലക്കാരനാണ് തുറമുഖ പുരവാസതു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അദ്ദേഹമാണ് ഇന്നു കാലത്ത് കാസര്‍കോട്ട് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. പ്രമുഖ  വ്യക്തികളുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ മന്ത്രി പതാക ഉയര്‍ത്തി. ഉയര്‍ത്തിയ ശേഷമാണ് അബദ്ധം ം മനസ്സിലായത്. മന്ത്രി ഇന്ത്യയുടെ പതാക തല കീഴായാണ് ഉയര്‍ത്തിയത്. സംഭവം വിവാദമായതോടെ കാസര്‍കോട് എ.ഡി.എം അന്വേഷമത്തിന് ഉത്തരവിട്ടു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും എ.ഡി.എം വ്യക്തമാക്കി. 
 

Latest News