രണ്ട് വര്‍ഷത്തിന് ശേഷം സൗദി മന്ത്രിസഭ ഓഫ് ലൈനില്‍;  സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു

റിയാദ്- രണ്ട് വര്‍ഷത്തിന് ഇതാദ്യമായി ഓഫ് ലൈനില്‍ നടന്ന സൗദി മന്ത്രിസഭ യോഗത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. ഇന്ന് ഉച്ചക്ക് ശേഷം റിയാദിലെ യമാമ കൊട്ടാരത്തിലായിരുന്നു യോഗം. കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ എല്ലാ ആഴ്ചയും ഓണ്‍ലൈനിലായിരുന്നു മന്ത്രിസഭാ യോഗം നടന്നിരുന്നത്. 


മയക്കുമരുന്ന് അടക്കമുള്ള ലഹരി വസ്തുക്കളുടെ വിപണം തടയുന്നതിന് പാകിസ്താനും സൗദിയും തമ്മിലുള്ള കരാര്‍, ജമൈക്കയുമായി ടൂറിസം സഹകരണം, കുവൈത്തുമായി നേരിട്ട് നിക്ഷേപ ധാരണ എന്നിവയടക്കം വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടക്കം എല്ലാ മന്ത്രിമാരും സംബന്ധിച്ചു.

Latest News