വിശാഖപട്ടണം- ആന്ധ്രപ്രദേശില്‍ 15 വയസ്സായ മകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി കൂടുതല്‍ സമയം മൊബൈലില്‍ ചെലവഴിക്കുന്നത് കണ്ട പ്രതി മകളെ വഴക്കുപറഞ്ഞിരുന്നുവെന്നും പിന്നീട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പീഡനം തുടര്‍ന്നതോടെ പെണ്‍കുട്ടി സ്കൂള്‍ അധ്യാപകരില്‍ ഒരാളോട് സംഭവം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കുട്ടി അമിതമായി മൊബൈല്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്ന പ്രതിയുടെ മറുപടി പോലീസുകാരെ ഞെട്ടിച്ചു.
രണ്ട് വൃക്കകളും തകരാറിലായ പ്രതിക്ക് ഭാര്യയാണ് ഒരു കിഡ്നി നല്‍യത്. ദമ്പതികള്‍ക്ക് 15 വയസ്സുകാരിക്ക് പുറമെ 13 വയസ്സായ മകനുണ്ട്. ഭാര്യ അമ്മയോടൊപ്പം താമസിക്കാന്‍ പോയ സമയത്താണ് പ്രതി മകളെ പീഡിപ്പിച്ചു തുടങ്ങിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി സ്കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടില്‍ പോകാതെ ഇരിക്കുന്നതു കണ്ട അധ്യാപകരില്‍ ഒരാള്‍ വിവരം അന്വേഷിച്ചത്. തുടര്‍ന്നാണ് അധ്യാപകരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കിയത്.