Sorry, you need to enable JavaScript to visit this website.

മൈലേജില്ലെങ്കിൽ തിരികെ നൽകാം; പദ്ധതി പ്രഖ്യാപിച്ച് മഹീന്ദ്ര

ബിഎസ്6 ശ്രേണിയിൽ 'കൂടുതൽ മൈലേജ് നേടുക, അല്ലെങ്കിൽ ട്രക്ക് തിരികെ നൽകുക' പദ്ധതി പ്രഖ്യാപിച്ച് മഹീന്ദ്ര ട്രക്ക് ആന്റ് ബസ് ഡിവിഷൻ. ബ്ലാസോ എക്സ് ഹെവി, ഫ്യൂരിയോ ഇന്റർമീഡിയറ്റ്, ഫ്യൂരിയോ7, ജയോ എന്നിവയുൾപ്പെടെയുള്ള ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫ്യൂവൽ സ്മാർട്ട് ടെക്നോളജിക്കൊപ്പം 7.2 ലിറ്റർ എംപവർ എൻജിൻ (എച്ച്സിവികൾ), എംഡിഐ ടെക് എൻജിൻ (ഐഎൽസിവി), ബോഷ് ആഫ്റ്റർ ട്രീറ്റ്മെന്റ് സിസ്റ്റത്തോട് കൂടിയ മൈൽഡ് ഇജിആർ, നൂതന ഐമാക്സ് ടെലിമാറ്റിക്സ് സൊല്യൂഷൻ തുടങ്ങിയവയെല്ലാം ചേർന്ന് മഹീന്ദ്ര വാഹനങ്ങൾക്ക് ഉയർന്ന മൈലേജ് ഉറപ്പ് നൽകുന്നു. ലൈറ്റ്, ഇന്റർമീഡിയറ്റ്, ഹെവി വാണിജ്യ വാഹനങ്ങളുടെ മേഖലയിൽ നാഴികക്കല്ലാകുന്ന ഒരു നീക്കമാണ് മുഴുവൻ  ട്രക്ക് ശ്രേണിക്കുമായി കൂടുതൽ മൈലേജ് ലഭിക്കുക, അല്ലെങ്കിൽ ട്രക്ക് തിരികെ നൽകുക എന്ന ഗാരണ്ടി പ്രഖ്യാപിക്കുന്നതിലൂടെ നടത്തിയിരിക്കുന്നതെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെക്ടർ ചീഫ് എക്സിക്യൂട്ടീവ് ഓഫ#ീസർ വീജേ നക്ര പറഞ്ഞു.

Latest News