Sorry, you need to enable JavaScript to visit this website.

സൗദിയിൽ കുട്ടികൾ ഒരു മാസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിനെടുക്കണം, നിർബന്ധിക്കില്ല

റിയാദ്- സൗദി അറേബ്യയിൽ അഞ്ചു മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് ആദ്യ വാക്സിൻ ഡോസെടുത്ത് നാലു ആഴ്ച  പൂർത്തിയായാൽ രണ്ടാം ഡോസ് നൽകുമെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി ഡോ. അബ്ദുല്ല അൽഅസീരി വ്യക്തമാക്കി. കുട്ടികൾക്കുള്ള വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്. ലോകാടിസ്ഥാനത്തിൽ പത്ത് ലക്ഷത്തോളം കുട്ടികൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. അമേരിക്കയാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. ഒന്നരമാസം മുമ്പാണ് അമേരിക്കയിൽ കുട്ടികൾക്ക് വാക്സിനേഷൻ തുടങ്ങിയത്.കോവിഡ് വാക്സിൻ സ്വീകരിച്ച കുട്ടികളിൽ ഇതുവരെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ പ്രകടമായിട്ടില്ല. 
ആരെയും വാക്സിനേഷന് നിർബന്ധിക്കില്ലെന്നതാണ് രാജ്യത്തിന്റെ നിലപാട്. എന്നാൽ സാമൂഹികാരോഗ്യ സുരക്ഷയുടെ ഭാഗമായി എല്ലാവരെയും വാക്സിനെടുക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.

Latest News