Sorry, you need to enable JavaScript to visit this website.

കേളി കലാസാംസ്‌കാരിക വേദിയുടെ യൂനിറ്റ് സമ്മേളങ്ങൾക്ക് തുടക്കമായി

ജയൻ അടൂർ, മോഹൻദാസ്, വിനീഷ്

റിയാദ്- കേളി കലാസാംസ്‌കാരിക വേദിയുടെ 11 ാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായ യൂനിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. 
2022 ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെ യൂനിറ്റ് സമ്മേളനങ്ങളും മെയ് മുതൽ ജൂലൈ വരെ ഏരിയാ സമ്മേളനങ്ങളും നടക്കും.
സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന അൽഖർജ് ഏരിയ സിത്തീൻ യൂനിറ്റ് സമ്മേളനം ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. 
പ്രസിഡന്റ് മണികണ്ഠ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ മണി വരവുചെലവ് റിപ്പോർട്ടും വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ആക്ടിംഗ് സെക്രട്ടറി ടി.ആർ സുബ്രഹ്മണ്യൻ, കേന്ദ്ര കമ്മിറ്റി അംഗം ബോബി മാത്യു എന്നിവർ  ചർച്ചകൾക്ക് മറുപടി നൽകി. മോഹൻദാസ് അവതരിപ്പിച്ച പാനലിൽ നിന്ന് യൂനിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യൂനിറ്റ് ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു. ജയൻ അടൂർ (പ്രസിഡന്റ്),  മോഹൻ ദാസ് (സെക്രട്ടറി), വിനീഷ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
ഏരിയ ആക്ടിങ് സെക്രട്ടറി ഷബി അബ്ദുൽ സലാം ഏരിയാ സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കാഹിം ചേളാരി, ലിപിൻ പശുപതി, ഏരിയ രക്ഷാധികാരി സമിതി അംഗം ബാലു വേങ്ങേരി, ഷിറാസ് ഖാൻ എന്നിവർ പ്രസംഗിച്ചു. വത്സൻ സ്വാഗതവും പറഞ്ഞു. മോഹൻദാസ് നന്ദിയും പറഞ്ഞു.

Tags

Latest News