Sorry, you need to enable JavaScript to visit this website.

അബുദാബി സ്‌കൂളുകള്‍ നാളെ വീണ്ടും തുറക്കുന്നു

അബുദാബി- അബുദാബിയിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു. മൂന്നാഴ്ചത്തെ ഓണ്‍ലൈന്‍ പഠന ഇടവേളക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളിലെത്തുക. വിന്റര്‍ അവധിക്കുശേഷം ജനുവരി മൂന്നിന് സ്‌കൂള്‍ തുറന്നെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് 3 ആഴ്ചത്തേക്ക് പഠനം ഇ-ലേണിംഗിലേക്ക് മാറ്റുകയായിരുന്നു.
തിരക്കു കുറക്കുന്നതിനും കൂടിച്ചേരല്‍ ഒഴിവാക്കുന്നതിനും രണ്ട് ഘട്ടമായാണ് വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കുന്നത്. കെ.ജി, ഗ്രേഡ് 15, ഗ്രേഡ് 12 എന്നീ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു പുറമേ രാജ്യാന്തര പരീക്ഷക്കു തയാറെടുക്കുന്നവര്‍ക്കും നാളെ മുതല്‍ നേരിട്ട് സ്‌കൂളിലെത്തും. 6-11 ഗ്രേഡിലുള്ള വിദ്യാര്‍ഥികള്‍ ജനുവരി 31 മുതലാണ് സ്‌കൂളില്‍ എത്തുക. നേരിട്ടെത്താന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്നും ഫെയ്‌സ് ടു ഫെയ്‌സ്, ഇ-ലേണിംഗ് ഇവയില്‍ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്നും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്  സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Latest News