ദുബായ് വ്യവസായി മുഹമ്മദ് സാലിക്കും ഭാര്യക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ

ദുബായ്- മൂന്നു പതിറ്റാണ്ടായി ദുബായില്‍ ബിസിനസ് രംഗത്ത് നിലയുറപ്പിച്ച ആലപ്പുഴ കുത്തിയതോടു സ്വദേശി  മുഹമ്മദ് സാലിക്കും ഭാര്യക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ. വിവിധ സംരംഭങ്ങളിലുള്ള നിക്ഷേപക മികവുകള്‍ പരിഗണിച്ചാണ് 10 വര്‍ഷത്തെ വിസ ലഭിച്ചത്.

29 വര്‍ഷമായി യു.എ.ഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന മുഹമ്മദ് സാലി ദുബായ് പെട്രോളിയം കമ്പനി,അബുദാബി നാഷനല്‍ ഓയില്‍ കമ്പനി, അരാംകൊ തുടങ്ങിയ കമ്പനികളില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് . രാജ്യത്ത് വിവിധ വ്യവസായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. കിംസ് ഹെല്‍ത്ത്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, കോസ്‌മോസ് സ്‌പോര്‍ട്‌സ്, ലേക്ഷോര്‍ ഹോസ്പിറ്റല്‍ തുടങ്ങിയ സംരംഭങ്ങളില്‍ നിക്ഷേപ പങ്കാളിത്തമുണ്ട്.

മോട്ടിവേഷണല്‍ സ്പീക്കര്‍ സഹ്ല പര്‍വീണ്‍, ബാസില, ഫാദില്‍ മുഹമ്മദ് സാലി എന്നിവരാണു മക്കള്‍.

 

Latest News