Sorry, you need to enable JavaScript to visit this website.

യു.പിയില്‍ ബി.ജെ.പി സഖ്യത്തിന് ആദ്യ മുസ്‌ലിം സ്ഥാനാര്‍ഥി

ലഖ്നൗ- ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നാ ദള്‍ (എസ്) തങ്ങളുടെ ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ സുവാറില്‍ നിന്നാണ് സ്ഥാനാര്‍ഥി ഹൈദര്‍ അലി ഖാന്‍ മത്സരിക്കുന്നത്. ജയിലില്‍ കഴിയുന്ന സമാജ്വാദി പാര്‍ട്ടി എം.പി അസം ഖാന്റെ മകന്‍ അബ്ദുള്ള അസം ആയിരിക്കും ഇവിടെ എസ്.പി സ്ഥാനാര്‍ഥി.
ബി.ജെ.പിയും സഖ്യകക്ഷികളായ അനുപ്രിയ പട്ടേലിന്റെ അപ്നാ ദളും (എസ്) സഞ്ജയ് നിഷാദിന്റെ നിഷാദ് പാര്‍ട്ടിയും തമ്മിലുള്ള സീറ്റ് പങ്കിടല്‍ ക്രമീകരണത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അപ്‌നദള്‍.
യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യം ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് അപൂര്‍വ സംഭവമാണ്. റാംപൂര്‍ രാജകുടുംബത്തില്‍നിന്നുള്ളയാളാണ്  ഖാന്‍. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ സുല്‍ഫിക്കര്‍ അലി ഖാന്‍ രാംപൂരില്‍ നിന്ന് അഞ്ച് തവണ കോണ്‍ഗ്രസ് എം.പിയായിരുന്നു. ഹൈദറിന്റെ പിതാവ് നവാബ് കാസിം അലി ഖാന്‍ നാല് തവണ എം.എല്‍.എയായി.

 

 

Latest News