കുവൈത്ത് സിറ്റി- 60 തികഞ്ഞ ബിരുദധാരികള്‍ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് പുതിയ നിര്‍ദേശം അധികൃതര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 2021 ജനുവരി മുതല്‍ ഇഖാമ പുതുക്കി നല്‍കുന്നില്ല. 60 തികഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ പലരും കുവൈത്ത് വിട്ടുപോയി. ഇഖാമ പുതുക്കുന്നതിനുള്ള തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ചിലര്‍ താത്കാലിക ഇഖാമയില്‍ തുടരുന്നുമുണ്ട്. 500 ദിനാര്‍ വാര്‍ഷിക ഫീസും 500 ദിനാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും ഈടാക്കി ഇഖാമ പുതുക്കി നല്‍കാമെന്ന നിര്‍ദേശമുയര്‍ന്നെങ്കിലും തീരുമാനമായിട്ടില്ല.