കുവൈത്ത് സിറ്റി- വിദേശികളുടെ പ്രതിവര്‍ഷ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടുത്തവര്‍ഷം തൊട്ട് 130 ദിനാര്‍ ആയേക്കും. വിദേശികള്‍ക്ക് മാത്രമായി നിര്‍മിക്കുന്ന ഇന്‍ഷുറന്‍സ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ധിപ്പിച്ച നിരക്ക് ഈടാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നു.
ആശുപത്രി നിര്‍മാണം ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. നിലവില്‍ വാര്‍ഷിക ഇന്‍ഷുറന്‍സ് ഫീസ് 50 ദിനാര്‍ ആണ്.