ന്യൂദല്‍ഹി- കോവിഡ് ബാധിതര്‍, രോഗമുക്തരായി മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍. കരുതല്‍ ഡോസ് ഉള്‍പ്പെടെയുള്ളവക്കാണ് മൂന്ന് മാസത്തെ ഇടവേള വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.
കേന്ദ്ര ആരോഗ്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍ ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി.
നിര്‍ദേശം സംസ്ഥാനങ്ങളിലെ ആശുപത്രികള്‍, വാക്‌സിന്‍ കേന്ദ്രങ്ങളില്‍ അറിയിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.






