ന്യൂദല്‍ഹി- ഐസക്ക് ന്യൂട്ടന് ചലന നിയമങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് തന്നെ ഇതേക്കുറിച്ച് മന്ത്രങ്ങളില്‍ പരാമര്ശമുണ്ടായിരുന്നെന്ന് മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിങ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും അത് കോളേജിലും സ്കൂളുകളിലും പഠിപ്പിക്കരുതെന്നുമുള്ള മന്ത്രിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.
സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജുക്കേഷന്‍ (സിഎബിഇ) സമ്മേളനത്തില്‍ വെച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ആയിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷന്‍.
ഐസക്ക് ന്യൂട്ടന് കണ്ടുപിടിക്കുന്നതിനു മുമ്പ് തന്നെ ചില മന്ത്രങ്ങളില്‍ ചലന നിയമങ്ങളുണ്ടെന്നായിരുന്നു മന്ത്രി സത്യാപല് സിങിന്റെ പരാമര്‍ശം.
വിദ്യാഭ്യാസ നയരൂപവത്കരണത്തിനുള്ള സര്‍ക്കാരിന്റെ ഉന്നത ഉപദേശക സമിതിയാണ് സിഎബിഇ. പരിണാമസിദ്ധാന്തത്തെ കുറിച്ചുള്ള പരാമര്‍ശം വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചിരുന്നു.






