മുംബൈയിലെ ഫ്ളാറ്റില്‍ വന്‍ തീപിടിത്തം;  രണ്ട് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ- സെന്‍ട്രല്‍ മുംബൈയിലെ ടാര്‍ഡിയോ പ്രദേശത്തെ കമല ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.18ാം നിലയിലാണ് അഗ്‌നി ബാധയുണ്ടായത്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമായിരുന്നു കെട്ടിടം സ്ഥിതിചെയ്തിരുന്നത്. തീ അണയ്ക്കാന്‍ 13 ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്.
 

Latest News