നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി

 ആലപ്പുഴ-നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.തെന്നിന്ത്യയിലെ പ്രശസ്ത നടനാണ് ഹരീഷ് ഉത്തമന്‍. വില്ലന്‍ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പിസാസ്, തനി ഒരുവന്‍, പായുംപുലി, തൊടാരി, ഡോറ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടിയവയാണ്. മുംബൈ പൊലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളില്‍ ചിന്നു കുരുവിള അഭിനയിച്ചിട്ടുണ്ട്.
 

Latest News