യു.എ.ഇയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ആക്ടീവ് കേസുകൾ അമ്പതിനായിരം കടന്നു

ദുബായ്- യു.എ.ഇയിൽ ആക്ടീവ് കോവിഡ് കേസുകൾ അമ്പതിനായിരം കടന്നു. ഇന്ന് 3,014 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 മരണം രേഖപ്പെടുത്തി. ഇന്നത്തെ കണക്കുൾപ്പെടെ യു.എ.ഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 816945 ആയി ഉയർന്നു. ഇതുവരെ 2204 പേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ള 1067 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 764731 ആയി.
 

Latest News