Sorry, you need to enable JavaScript to visit this website.

ഷാർജയിൽ വാഹനാപകടം; ഗർഭിണിയും മകളും മരിച്ചു

ഷാർജ - നഗരത്തിലെ പ്രധാന റോഡുകളിലൊന്നിൽ ഇന്നലെ ആറംഗ കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഗർഭിണിയായ യുവതിയും 10 വയസ്സുകാരിയായ മകളും മരിച്ചു. 
ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെയും മറ്റ് മൂന്ന് കുട്ടികളെയും ഷാർജ അൽഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് മാസം ഗർഭിണിയായ യുവതിയും മകളും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. 
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ കടന്നുകളഞ്ഞിട്ടുണ്ട്. ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് ഷാർജ പോലീസ് അറിയിച്ചു. 

Tags

Latest News