കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയില്‍

ഡെറാഡൂണ്‍- ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സഹോദരനും മുന്‍ സൈനികനുമായ റിട്ട. കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുക്ക് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയില്‍ നിന്ന് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപിയില്‍ ചേരാന്‍ ലഭിച്ച അവസരത്തിന് നന്ദിയുണ്ടെന്നും സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തന്റെ അച്ഛനും ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും വിജയ് റാവത്ത് പറഞ്ഞു.

Latest News