Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പരോളിൽ എത്തുന്ന മമ്മൂട്ടി

കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് മമ്മൂട്ടിയുടെ അടുത്ത ചിത്രം, പരോൾ. മലയോര കർഷകനായ അലക്‌സിന്റെ ജീവിതവും വെല്ലുവിളികളുമാണ് നവാഗത സംവിധായകനായ ശരത് സന്ദിത്ത് അണിയിച്ചൊരുക്കുന്ന പരോളിന്റെ കഥ. 
അലക്‌സിനെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. അലക്‌സിന്റെ ഭാര്യ ആനിയായി ഇനിയ എത്തുന്നു. പുത്തൻ പണത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചെങ്കിലും നായികയായിരുന്നില്ല. അലക്‌സിന്റെ സഹോദരി കത്രീനയായി മിയാ ജോർജും മകൻ ഷൈൻ ആയി മാസ്റ്റർ നമാലും. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിൽ മിയ അഭിനയിച്ചിരുന്നു. 
ബാഹുബലിയിലെ കാലകേയൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രഭാകരൻ പരോളിൽ വില്ലനായ ബുള്ളറ്റ് രാഘവനാകുന്നു. സിദ്ദീഖ്, ലാലു അലക്‌സ്, സുധീർ കരമന, മുത്തുമണി, അലൻസിയർ, സുരാജ് വെഞ്ഞാറമൂട് സോഹൻ സിനുലാൽ, അരിസ്റ്റോ സുരേഷ്, ജൂബി നൈനാൻ ഇർഷാദ്, യദുകൃഷ്ണൻ, അശ്വിൻ കുമാർ, ഹരി, കലാഭവൻ ഹനീഷ്, ബിജോയ് വർഗീസ്, വി.കെ. പ്രകാശ് അനിൽ നെടുമങ്ങാട് ചെമ്പിൽ അശോകൻ, കലിംഗ ശശി, തങ്കച്ചൻ, അബിദ് നസീർ എന്നിവരും ചിത്രത്തിലുണ്ട്.
പ്രശസ്ത അറബ് കവിയും യു.എ.ഇ പൗരനുമായ ശിഹാബ് ഗാനം എഴുതിയ അറബി ഗാനമാണ് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത. ഹരിനാരായണൻ, അൻവർ അലി എന്നിവരാണ് മറ്റു രണ്ട് ഗാനങ്ങൾ എഴുതിയത്. ശരതിന്റേതാണ് സംഗീതം. 


തിരക്കഥ അജിത് പൂജപ്പുര, ക്യാമറ ലോകനാഥൻ, എഡിറ്റിംഗ് സുരേഷ്. കലാസംവിധാനം സെൽവകുമാർ, വസ്ത്രാലങ്കാരം പ്രവീൺ. അസോസിയേറ്റ് ഡയറക്ടർമാർ വാവ കൊട്ടാരക്കര, രതീഷ്. ആന്റണി ഡിക്രൂസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസ് നിർമ്മിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കും.
ദേശീയതലത്തിൽതന്നെ ശ്രദ്ധ നേടിയ മികച്ച പരസ്യ ചിത്രകാരനായ ശരത് സന്ദിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി അഭിനയിച്ച സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരസ്യം ചെയ്തത് ശരത്താണ്. ഏറെ കൗതുകം സൃഷ്ടിച്ച മോഹൻലാലിന്റെ വൈകിട്ടെന്താ പരിപാടി എന്ന പരസ്യവും ശരത്തിന്റേതാണ്. 



 

Latest News