Sorry, you need to enable JavaScript to visit this website.
Tuesday , May   30, 2023
Tuesday , May   30, 2023

നിക്കി ഗല്‍റാണിയുടെ വീട്ടില്‍  മോഷണം; 19കാരന്‍ പിടിയില്‍

ചെന്നൈ- ചലച്ചിത്ര താരം നിക്കി ഗല്‍റാണിയുടെ വീട്ടില്‍ മോഷണം. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാര്‍ട്‌മെന്റിലാണ് സംഭവം നടന്നത്. കേസില്‍ 19കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. പിടിയിലായ ധനുഷ് നടിയുടെ വീട്ടില്‍ ജോലി ചെയ്യുന്ന ആളാണെന്നാണ്  റിപ്പോര്‍ട്ട്.  കഴിഞ്ഞ അഞ്ച് മാസമായി ധനുഷ് നിക്കിയുടെ വീട്ടില്‍ ജോലി ചെയ്തു വരികയാണ്. പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോഷണം പോയത്. ജനുവരി 11നാണ് മോഷണം നടക്കുന്നതെന്നും മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നുമാണ് നടിയുടെ പരാതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് ആണ് മോഷണം നടത്തിയത് എന്ന് സ്ഥിരീകരിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇയാളെ പിടികൂടുക ആയിരുന്നു. നടിയുടെ വീട്ടില്‍ നിന്നും മോഷണം പോയ സാധനങ്ങളും ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മോഷണ വസ്തുക്കള്‍ തിരിച്ചുകിട്ടിയത് കൊണ്ട് ധനുഷിന്റെ പേരിലുള്ള പരാതി നടി പിന്‍വലിക്കുമെന്ന് പോലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
 

Latest News