Sorry, you need to enable JavaScript to visit this website.

പതിമൂന്നാം രാത്രി ശിവരാത്രി 

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിമൂന്നാം രാത്രി ശിവരാത്രി. ദീപക് പറമ്പോൾ, വിജയ് ബാബു, സോഹൻ സീനു ലാൽ, സാജൻ പള്ളുരുത്തി,
അനിൽ പെരുമ്പളം, രമേശ് കോട്ടയം, ഡെയിൻ ഡേവിസ്, അസിം ജമാൽ, ഡിസ്‌നി ജെയിംസ്, ബിഗ് ബോസ് ഫെയിം രജിത് കുമാര, അർച്ചന കവി, മീനാക്ഷി, സ്മിനു സിജോ, സോനാ നായർ, ആര്യ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ട് മറയൂരിൽ ആരംഭിച്ചു.
മേരി ഷൈമ, ജോർജ് എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദിനേശ് നീലകണ്ഠൻ.
ഗാനരചനയും സംഗീത സംവിധാനവും രാജു ജോർജ്. ഛായാഗ്രഹണം ആർ.എസ്. ആനന്ദ് കുമാർ. എഡിറ്റർ വിജയ് വേലുക്കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, കല സന്തോഷ് രാമൻ, മേക്കപ് മനു മോഹൻ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ എം.വി. ജിജേഷ്, അസോസിയേറ്റ് ഡയറക്ടർ ഡസ്റ്റിൻ, അസിസ്റ്റന്റ് ഡയറക്ടർ ശ്രീജ ശ്രീധർ, രാജീവ്, അരുന്ധതി, ആക്ഷൻ മാഫിയ ശശി, നൃത്തം റിഷ്ദാൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അഭിലാഷ് പാങ്ങോട്.

Latest News