കോവിഡ്; സൗദിയിൽ സ്‌കൂള്‍ അസംബ്ലി റദ്ദാക്കി

റിയാദ്- സൗദിയിൽ പന്ത്രണ്ടു വയസിൽ കുറവ് പ്രായമുള്ള മുഴുവൻ വിദ്യാർഥികളും വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കണമെന്ന് വ്യവസ്ഥയില്ലെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി പറഞ്ഞു. സ്‌കൂളുകളിൽ രാവിലെയുള്ള അസംബ്ലി റദ്ദാക്കി. വിദ്യാർഥികളെ നേരെ ക്ലാസുകളിലേക്ക് അയക്കുകയാണ് വേണ്ടത്. ശ്വസന സംബന്ധമായ ലക്ഷണങ്ങൾ കണ്ടെത്താൻ വിദ്യാർഥികൾക്ക് രാവിലെ പരിശോധന നടത്തണം. 
സ്‌കൂൾ മുറ്റങ്ങൾ വ്യത്യസ്ത ഏരിയകളായി തിരിച്ച് ഓരോ ഏരിയയും ഒരു ക്ലാസിന് നീക്കിവെച്ചാണ് പരിശോധനകൾ നടത്തേണ്ടത്. ഇതിനിടെ വ്യത്യസ്ത ഗ്രൂപ്പുകളിലെ വിദ്യാർഥികൾ പരസ്പരം കൂടിക്കലരുന്നില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തണം. ഓരോ ഗ്രൂപ്പിനു സമീപവും കുപ്പത്തൊട്ടികൾ സ്ഥാപിക്കണമെന്നും പന്ത്രണ്ടിൽ കുറവ് പ്രായമുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകൾക്കുള്ള പ്രതിരോധ മാർഗനിർദേശ ഗൈഡിൽ പബ്ലിക് ഹെൽത്ത് അതോറിറ്റി പറഞ്ഞു.
 

Latest News