ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു

ചെന്നൈ-തമിഴ് സൂപ്പര്‍ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. ഇന്നലെ രാത്രിയാണ് തങ്ങള്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ധനുഷ് ട്വിറ്ററിലൂടെ അറിയിക്കുന്നത്.

ധനുഷിന്റെ ട്വീറ്റ് ഇങ്ങനെ :

പതിനെട്ട് വര്‍ഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നില്‍ക്കുന്നു. ഈ യാത്ര വളര്‍ച്ചയുടേയും, പരസ്പരധാരണകളുടേയും, വിട്ട് വീഴ്ചകളുടേയുമായിരുന്നു. ഇന്ന് ഞങ്ങള്‍ രണ്ട് പാതയിലാണ് നില്‍ക്കുന്നത്. ഞാനും ഐശ്വര്യയും ദമ്പതികളെന്ന നിലയില്‍ പിരിയാന്‍ തീരുമാനിച്ചു. വ്യക്തിയെന്ന നിലയില്‍ ഞങ്ങളെ മനസിലാക്കാനായി ഈ സമയം എടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച് ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നല്‍കണം.

ഓം നമഃശിവായ
സ്‌നേഹം പടരട്ടെ,
ഡി

ആറ് മാസം നീണ്ട് നിന്ന പ്രണയത്തിനൊടുവില്‍ 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. മെഗാ സ്റ്റാര്‍ രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിര്‍മാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.
 

Latest News