Sorry, you need to enable JavaScript to visit this website.

പഞ്ചാബ് വോട്ടെടുപ്പ് നീട്ടിവെക്കുമോ? കമീഷന്‍ തീരുമാനം ഇന്നറിയാം

ന്യൂദല്‍ഹി- പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തിന്‍മേല്‍ തീരുമാനമെടുക്കാന്‍ ഇലക്്ഷന്‍ കമീഷന്‍ ഇന്ന് യോഗം ചേരും.
ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് ആറു ദിവസം കൂടിയെങ്കിലും വോട്ടെടുപ്പ് നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി കമീഷന് കത്തെഴുതിയിരുന്നു. ഫെബ്രുവരി 14 നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഗുരു രവിദാസിന്റെ ജന്മദിനം പ്രമാണിച്ച് ആയിരക്കണക്കിനാളുകള്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ യു.പിയിലെ ബനാറസ് സന്ദര്‍ശിക്കുമെന്നും ഇവര്‍ക്ക് പോളിംഗില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 32 ശതമാനത്തോളം വരുന്ന പട്ടികജാതി സമൂഹത്തിന്റെ ഗുരുവാണ് രവിദാസ്. ഫെബ്രുഇന്ന് ഉച്ചക്ക് ശേഷം ഇക്കാര്യത്തില്‍ കമീഷന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

 

Latest News