Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍ വരുന്നു

ആന്‍ഡ്രോയിഡ്, ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ഡ്രോയിംഗ് ടൂളുകളാണ് ഉള്‍പ്പെടുത്തുന്നത്. ഭാവി അപ്‌ഡേറ്റില്‍ പെന്‍സില്‍ ടൂളും ഉള്‍പ്പെടുത്തും.
ഡെസ്‌ക് ടോപ്പില്‍ പുതിയ ചാറ്റ് ബബിള്‍ കളറുകളാണ് വരുന്നത്. ഡാര്‍ക് തീം മോഡില്‍ ഉപയോഗക്കുമ്പോള്‍ മാത്രം ദൃശ്യമാകുന്ന പുതിയ ഡാര്‍ക് ബ്ലൂ കളറാണ് ഉള്‍പ്പെടുത്തുന്നത്.
മെസേജുകള്‍ക്കുള്ള മറുപടിയില്‍ പുതിയ ഇമോജികളും നോട്ടിഫിക്കേഷന് പുതിയ സെറ്റിംഗ്‌സും ലഭ്യമാക്കും.
ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ പെന്‍സിലുകള്‍ ലഭ്യമാക്കുന്നതിനു മുന്നോടിയായി പുതിയ ഡ്രോയിംഗ് ടൂളുകള്‍ ഉള്‍പ്പെടുത്തുകയാണെന്ന് വാട്‌സ്ആപ്പിലെ പുതുമകള്‍ നേരത്തെ തന്നെ ഉപയോക്താക്കളിലെത്തിക്കുന്ന വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. അധികം വൈകാതയുള്ള അപ്‌ഡേറ്റില്‍ പെന്‍സിലുകള്‍ ഉള്‍പ്പെടുത്തും. നിലവില്‍ വാട്‌സ്ആപ്പില്‍ വരയ്ക്കുന്നതിന് ഒരു പെന്‍സില്‍ മാത്രമാണുള്ളത്. ഇത് കട്ടി കൂടിയതും കുറഞ്ഞതുമായ രണ്ട് പുതിയ പെന്‍സിലുകള്‍ കൂടി ലഭ്യമാക്കും.
പുതിയ ഫീച്ചറുകള്‍ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പായ 2.22.3.5 അപ്‌ഡേറ്റില്‍ ലഭിക്കും. പരീക്ഷണത്തിനുശേഷമായിരിക്കും എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുക.

 

Latest News