Sorry, you need to enable JavaScript to visit this website.

മമ്മുട്ടിയുടെ പുഴു ഒടിടി റിലീസിന്

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ  ക്രൈം ത്രില്ലര്‍ ചിത്രമാണ് 'പുഴു'. മിക്ക സംസ്ഥാനങ്ങളിലും സിനിമാശാലകള്‍ 50% കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഒടിടി റിലീസ് തിരഞ്ഞെടുക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം സോണി ലൈവില്‍ സ്ട്രീം ചെയ്യും.
പാര്‍വതി തിരുവോത്താണ് നായിക. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്.

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ആണ് സിനിമയുടെ കഥ ഒരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താരനിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്.  മനു ജഗദ് ആണ് കലാസംവിധാനം.

 

Latest News