പരസ്പര സമ്മതത്തോടുകൂടിയ പങ്കാളി കൈമാറ്റകേസില്‍  പോലീസിന് ഒന്നും ചെയ്യാനില്ല- ജില്ലാ പോലീസ് മേധാവി

കോട്ടയം-പരസ്പര സമ്മതത്തോടുകൂടിയ പങ്കാളി കൈമാറ്റകേസില്‍ പോലീസിന് ഒന്നും ചെയ്യാനില്ലെന്നും സദാചാര പോലീസാകാനില്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും എന്നാല്‍ പരാതി ഉള്ള കേസില്‍ മാത്രമേ പോലീസിന് ഇടപെടാന്‍ സാധിക്കുകയുള്ളവെന്നും അല്ലെങ്കില്‍ ഇത് സദാചാര പോലീസിങിന് സമാനമാകുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം നിലവില്‍ കോട്ടയത്തെ സംഭവം ബലാത്സംഗ കേസായാണ് പോലീസ് എടുത്തിട്ടുള്ളത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി യുവതി പരാതിപ്പെട്ടിട്ടുണ്ട്.
 

Latest News