നാമെല്ലാവരും മുറിവേറ്റവര്‍; മഞ്ജുവെടുത്ത ചിത്രം പങ്കുവെച്ച് ഭാവന

തൃശൂര്‍- മലയാളികളുടെ പ്രിയ നടിയായ ഭാവന സോഷ്യല്‍മീഡിയയില്‍ സജീവമാണ് .ഭാവന പങ്കുവെക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. വലിയൊരു സുഹൃദ് വലയം കൂടയുള്ളതാരം അവര്‍ക്കൊപ്പമുള്ള നല്ല നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.അത്തരത്തില്‍ ഭാവന പങ്കുവെച്ച ഒരു ചിത്രം ചര്‍ച്ചയാവുകയാണ്. നടി മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രമാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'നാമെല്ലാവരും അല്പം മുറിവേറ്റവരാണ്. അതിലൂടെയാണ് വെളിച്ചം കടന്നുവരുന്നത്' എന്ന കുറിപ്പോടെയാണ് ഭാവന ചിത്രം പങ്കുവെച്ചത്.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. നിരവധി മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ താരത്തിനായിട്ടുണ്ട്. മലയാളത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന താരം അന്യഭാഷകളില്‍ സജീവമാണ്.
 

Latest News