ആലപ്പുഴ-കൈനകരിയില്‍ ഭാര്യയെ വിഷം കൊടുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൈനകരി തോട്ടുവത്തലയിലാണ് സംഭവം. അപ്പച്ചന് (79), ലീലാമ്മ (75) എന്നിവരാണ് മരിച്ചത്.
ലീലാമ്മയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും അപ്പച്ചനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ലീലാമ്മയ്ക്ക് വിഷം നല്‍കിയതിന് ശേഷം അപ്പച്ചന് തൂങ്ങി മരിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.