Sorry, you need to enable JavaScript to visit this website.

ഗതാഗത മേഖലയിൽ ഒരു വർഷത്തിനിടെ 4193 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ

റിയാദ് - റോഡ് ഗതാഗത മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞ വർഷം 4193 സ്ഥാപനങ്ങൾക്ക് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ അനുവദിച്ചതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. ഇതോടെ ഗതാഗത മേഖലയിലെ ആകെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ 15,221 ആയി ഉയർന്നു. നിലവിൽ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ അനുവദിക്കാൻ മൂന്നു മിനിറ്റ് ആണ് എടുക്കുന്നത്. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ അപേക്ഷാ നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ അടക്കമുള്ള സംവിധാനങ്ങൾ വഴി തങ്ങളുടെ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷകർക്ക് എളുപ്പത്തിൽ നിരീക്ഷിക്കാൻ സാധിക്കും.
കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നടപടികൾ വാണിജ്യ മന്ത്രാലയം വേഗത്തിലാക്കിയിട്ടുണ്ട്. ഇതിന് ഇപ്പോൾ മന്ത്രാലയ ആസ്ഥാനത്തെയോ ശാഖകളെയോ സമീപിക്കേണ്ടതില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അനുമതി നൽകിയ ശേഷം ഓൺലൈൻ വഴി തൽക്ഷണം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ അനുവദിക്കുകയാണ് ചെയ്യുന്നതെന്നും വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു.

 

Tags

Latest News