Sorry, you need to enable JavaScript to visit this website.

ഈണങ്ങളുടെ ഇമ്പം, ഇളംപ്രതിഭകളുടെ ആലാപനം

ഇ.എം.ടി ന്യൂസ് ടുഡേ സഹകരണത്തോടെ ജിദ്ദ ഷറഫിയ ''ഗ്രീൻലാന്റ് റേസ്റ്റാറന്റ്് സൂപ്പർ സിംഗർ'' ഗ്രാന്റ് ഫിനാലെയുടെ തൽസമയം സംഗീത മൽസരം പുതിയ അനുഭവമായി. ഗ്രീൻ ലാന്റ്് റസ്റ്റോറന്റിൽ  അരങ്ങേറിയ  സൂപ്പർ  സിംഗിംഗ് ലൈവ്  സംഗീത  മത്സരത്തെ  വേദിയിൽ  നിന്നൊഴുകിയ  വൈവിധ്യം പകർന്ന ആലാപനങ്ങളും  അതിലലിഞ്ഞു കൊണ്ടുള്ള  സദസ്സിന്റെ  അകമഴിഞ്ഞ ആസ്വാദനവും അവിസ്മരണീയമാക്കി. പാടുന്നവർക്ക്  വലിയ പിന്തുണയേകിയാണ് കേൾവിക്കാർ താളം പിടിച്ചത്്.
സൂപ്പർ  സിംഗിംഗ്    ലൈവ്  സംഗീത  മത്സരത്തിന്റെ  ഗ്രാന്റ് ഫിനാലെയിൽ 25 ഓളം മത്സരാർത്ഥികൾ വേദിയിൽ മാറ്റുരച്ചു.    അഞ്ചു കാറ്റഗറിയിലാണ് മത്സരം നടന്നത്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള കേരളീയരായ മത്സാർത്ഥികൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗത്തിലും മുതിർന്നവർ സൂപ്പർ സീനിയർ വിഭാഗത്തിലും കേരളത്തിന്  പുറത്തുള്ള മത്സരാർത്ഥികൾ ജനറൽ വിഭാഗത്തിലും മത്സരിച്ചു.


മൽസര വിജയികൾ: സബ് ജൂനിയർ  വിഭാഗം:   കിഷാൻ  ബൈജു,  അയ്ഹാം ബിൻ ശംസുദ്ദീൻ  (രണ്ടാം സ്ഥാനം), അശ്വന്ത്  പ്രിജിൻസ്  (മൂന്നാം സ്ഥാനം).ജൂനിയർ വിഭാഗത്തിൽ  ജോഹിൻ  മാത്യു ജിജോ,  ജനറൽ വിഭാഗത്തിൽ അംജദ് (ഒന്നാം സ്ഥാനം) ഹാർദിക് അഖിൽ എന്നിവരും  വിജയികളായി.
സീനിയർ വിഭാഗം:   മുഹമ്മദ്  ഇഷാൻ  (ഒന്നാം സ്ഥാനം),  ഫാത്തിമ  അബ്ദുൽ ഖാദർ (രണ്ടാം സ്ഥാനം), ഫിദാ ഫാത്തിമ  (മൂന്നാം സ്ഥാനം).
സൂപ്പർ  സീനിയർ വിഭാഗം:    കിഷോർ ലാൽ (ഒന്നാം സ്ഥാനം),  അഭിലാഷ് സെബാസ്റ്റ്യൻ (രണ്ടാം സ്ഥാനം),  സൽമാൻ ഫാരിസ് (മൂന്നാം സ്ഥാനം).
ജിദ്ദയിലെ പ്രശസ്ത ഗായകരായ അബ്ദുൽ ലത്തീഫ്, സിക്കന്ദർ, ആശാ ഷിജു മുംതാസ് അബ്ദുറഹ്്മാൻ, അഖില എന്നിവർ പാട്ടിന്റെ വിധി കർത്താക്കളായി.


പ്രമുഖ സൗദി  മാധ്യമ പ്രവർത്തക സമീറ അസീസ്  'സൂപ്പർ സിംഗിംഗ്' പരിപാടി ഉദ്ഘാടനം  ചെയ്തു. പി.എ. അബ്ദുറഹ്മാൻ (ഷിഫ ജിദ്ദ പോളിക്ലിനിക്), പരിപാടിയുടെ കോ - ഓർഡിനേറ്റർ  അഫ്റൂസ്  എന്നിവർ  ഉൾപ്പെടെ  കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു. ചീഫ് കോ ഓർഡിനേറ്റർ ബാദ്ഷ ഏക്കാളത്തിൽ അധ്യക്ഷനായിരുന്നു, കുബ്‌റാ ലത്തീഫ് സ്വാഗതവും  ഫസ്ന സിറാജ് നന്ദിയും  രേഖപ്പെടുത്തി. അബ്ദുൾ നാസർ കോഴിത്തൊടി. മുഹമ്മദലി കാഞ്ഞിരപ്പുഴ, മുജീബ് വയനാട്, മജീദ് ചേറൂർ, ബഷീർ കരുനാഗപ്പള്ളി, നാസർ, ഷാജി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഉണ്ണി പുലാക്കൽ, സീതി കൊളക്കാടൻ,  അബ്ദുൽ മജീദ് നഹ, സി.എം. അഹമ്മദ്, ഹസൻ കൊണ്ടോട്ടി, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, യൂസുഫ് കോട്ട, ഗഫൂർ ചാലിൽ, ഹസൻ ഭായി, മുഹസിൻ  കാളികാവ്, ലത്തീഫ് മൊഗ്രാൽ, അർഷൽ അഷ്റഫ്, സിറാജ് എടക്കര എന്നിവർ സമ്മാനദാനം നടത്തി. ആയിഷ ശാമിസ്, റിഹാബ് സർജാസ്, ജിൻഷാ മുജീബ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

Latest News