Sorry, you need to enable JavaScript to visit this website.

സ്വസ്ഥമായി കുളിക്കാനും സമ്മതിക്കില്ല, വൈറലായി വീഡിയോ

കാണ്‍പൂര്‍- ഉത്തര്‍പ്രദേശില്‍ കോവിഡ് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് റാലികള്‍ ഇലക് ഷന്‍ കമ്മീഷന്‍ വിലക്കിയിരിക്കെ സ്ഥാനാര്‍ഥികള്‍ വീടുവീടാന്തരമുള്ള സന്ദര്‍ശനം ഊര്‍ജിതമാക്കി. കുളിക്കുന്ന ഒരാളോട് സുഖവിവരങ്ങള്‍ അന്വേഷിക്കുന്ന എം.എല്‍.എയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കാണ്‍പൂരില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര മൈതാനിയാണ് ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്തത്.
കുളിക്കുന്ന ഒരാളോട് റേഷന്‍ കാര്‍ഡില്ലേ എന്നു ചോദിക്കുന്ന വീഡിയോ ആണ് വൈറലായത്. വീട്ടിലെത്തിയ എം.എല്‍.എ വീട് നിര്‍മാണം പൂര്‍ത്തിയായില്ല, റേഷന്‍ കാര്‍ഡ് കിട്ടിയില്ലേ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
അതെ, അതേയെന്ന് സോപ്പ് തേച്ചുകൊണ്ട് മറുപടി നല്‍കുന്നു. ബി.ജെ.പി എം.എല്‍.എ ചിത്രം ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു.
ആനുകൂല്യങ്ങള്‍ കരസ്ഥമാക്കി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരാളെ വീട്ടിലെത്തി അഭിനന്ദിച്ചുവെന്നും താമര ചിഹ്നത്തില്‍ അമര്‍ത്തി തന്നെ വീണ്ടും എം.എല്‍.എയാക്കണമെന്ന് അഭ്യര്‍ഥിച്ചുവെന്നും എം.എല്‍.എ കുറിച്ചു.
ഫെബ്രൂവരി പത്ത് മുതല്‍ മാര്‍ച്ച് ഏഴുവരെ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

 

Latest News