Sorry, you need to enable JavaScript to visit this website.

ടോയ്‌ലെറ്റില്ലാത്ത വീടുകളില്‍ നിക്കാഹ് നടത്തില്ല

 ഗുവാഹതി- ടോയ്‌ലെറ്റില്ലാത്ത വീടുകളില്‍ നിക്കാഹ് നടത്തേണ്ടതില്ലെന്ന് ഹരിയാന, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മൗലവിമാരും മുഫ്തിമാരും തീരുമാനിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ മുസ്്‌ലിം വിവാഹത്തിന് ടോയ്‌ലെറ്റ് നിര്‍ബന്ധമാക്കിയിരിക്കയാണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സെക്രട്ടറി ജനറല്‍ മൗലാനാ മഹ് മൂദ് മദനി പറഞ്ഞു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കും നിബന്ധന വൈകാതെ വ്യാപിപ്പിക്കും. ഘാനപ്പാറയില്‍ സംഘടിപ്പിച്ച അസം ശുചിത്വ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോയ്‌ലെറ്റില്ലാത്ത വീടുകളില്‍ ഒരു തരത്തിലുള്ള മത ചടങ്ങുകളും നടത്തില്ലെന്ന് എല്ല മതനേതാക്കളും തീരുമാനിക്കണമെന്ന് മുന്‍ രാജ്യസഭാംഗം കൂടിയായ മഹ്് മൂദ് എ മദനി പറഞ്ഞു.

Tags

Latest News